
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 12,591 പേർക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 65,286 ആയി.
ഇക്കാലയളവിൽ 40 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 11 മരണങ്ങൾ കേരളത്തിൽ നിന്നാണ്. ഛത്തീസ്ഗഡ്, ഡൽഹി, ഹിമാചൽ പ്രദേശ്, തമിഴ്നാട്, പുതുച്ചേരി, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയയിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തേക്കാൾ ഇരുപതു ശതമാനം വർധനവാണ് കൊവിഡ് കേസുകളിൽ ഇന്നുണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.46 ശതമാനവും, പ്രതിവാര പൊസിറ്റിവിറ്റി നിരക്ക് 5.32 ശതമാനവുമാണ്.