ക്ലാസ് മുറിയിൽ ചാണകം തേച്ചത് തണുക്കാനെന്ന് പ്രിൻസിപ്പൽ, പ്രിൻസിപ്പലിന്‍റെ മുറിയിൽ ചാണകം തേച്ച് വിദ്യാർഥികൾ; വിവാദം|Video

സംഭവം വിവാദമായതിനു പിന്നാലെ ഒരു ഗവേഷണത്തിനു വേണ്ടിയാണ് ഭിത്തിയിൽ ചാണകം തേച്ചതെന്ന് പ്രിൻസിപ്പൽ വിശദീകരണം നൽകി.
Cow dung plastered in classroom by principal, students reacts

ക്ലാസ്മുറിയിൽ ചാണകം തേച്ചത് തണുക്കാനെന്ന് പ്രിൻസിപ്പൽ, പ്രിൻസിപ്പലിന്‍റെ മുറിയിൽ ചാണകം തേച്ച് വിദ്യാർഥികൾ; വിവാദം|Video

Updated on

ന്യൂഡൽഹി: ക്ലാസ് മുറിയിൽ ചാണകം തേച്ച പ്രിൻസിപ്പലിന്‍റെ മുറിയിൽ‌ കയറി ചാണകം തേച്ച് വിദ്യാർഥികൾ. ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ലക്ഷ്മിഭായ് കോളെജിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. കോളെജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സല ക്ലാസ് റൂമിന്‍റെ ഭിത്തിയിൽ ചാണകം തേച്ചു പിടിപ്പിക്കുന്ന വിഡിയൊ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോളെജ് അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പൽ പങ്കു വച്ച വിഡിയൊയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

നിങ്ങളുടെ അധ്യാപന അനുഭവം സന്തോഷദായകമാക്കാൻ ക്ലാസ് മുറികൾക്ക് പുതിയ രൂപം നൽകുന്നുവെന്നാണ് പ്രിൻസിപ്പൽ വിഡിയൊയ്ക്ക് ഒപ്പം കുറിച്ചിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ഒരു ഗവേഷണത്തിനു വേണ്ടിയാണ് ഭിത്തിയിൽ ചാണകം തേച്ചതെന്ന് പ്രിൻസിപ്പൽ വിശദീകരണം നൽകി. തനതായ രീതിയിൽ മുറികൾ തണുപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിനു വേണ്ടിയാണ് ഭിത്തിയിൽ ചാണകം തേച്ചതെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വൈകാതെ പുറത്തു വിടുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

എന്നാൽ പ്രിൻസിപ്പലിന്‍റെ മുറിയിലെത്തി ചാണകം തേച്ചാണ് വിദ്യാർഥി യൂണിയൻ നേതാക്കൾ സംഭവത്തോട് പ്രതികരിച്ചത്. ഞങ്ങൾക്ക് പ്രിൻസിപ്പലിനെ പരിപൂർണ വിശ്വാസമാണെന്നും ചുമരിൽ ചാണകം തേച്ചതിനാൽ ഇനി അവിടെ നിന്നും എസി മാറ്റി അത് വിദ്യാർഥികൾക്ക് നൽകാമെന്നും പ്രകൃതിദത്തമായ തണുപ്പോടെ ചാണകം നാറിക്കൊണ്ട് കോളെജ് നടത്താമെന്നും ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് റോണക് ഖത്രി പ്രതികരിച്ചു.

വിദ്യാർഥികളോട് അനുവാദം ചോദിച്ചിട്ടല്ല ഭിത്തിയിൽ ചാണകം തേച്ചതെന്നും ഗവേഷണത്തിനു വേണ്ടിയാണെങ്കിൽ സ്വന്തം വീട്ടിൽ പരീക്ഷണം നടത്തണമെന്നുമാണ് വിദ്യാർഥികളുടെ വിമർശനം.ഡൽഹി യൂണിവേഴ്സിറ്റി വിഷയത്തിൽ ഇതു വരെ പ്രതികരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com