പശുവിനെ കെട്ടിപ്പിടിക്കേണ്ടതില്ല: കൗ ഹഗ് ഡേ ഉത്തരവ് പിന്‍വലിച്ചു

പശുവിനെ കെട്ടിപ്പിടിക്കേണ്ടതില്ല: കൗ ഹഗ് ഡേ ഉത്തരവ് പിന്‍വലിച്ചു

കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന ഉത്തരവ് പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ചൂട് പിടിച്ചിരുന്നു
Published on

പ്രണയദിനമായ ഫെബ്രുവരി പതിനാല് കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന ഉത്തരവ് പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ചൂട് പിടിച്ചിരുന്നു. നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.  ക്ഷേമ ബോർഡ് സെക്രട്ടറി എസ്. കെ ദത്തയാണ് കൗ ഹഗ് ഡേ ഉത്തരവ് പിൻവലിച്ചതായി അറിയിച്ചിരിക്കുന്നത്. 

ഫെബ്രുവരി ആറിനാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് കൗ ഹഗ് ഡേ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു ഉത്തരവിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്‍റെ അതിപ്രസരം നമ്മുടെ പൈതൃകത്തെ ഇല്ലാതാക്കുന്നുണ്ടെന്നും, മനുഷ്യരാശിയുടെ സമൃദ്ധിക്കും ഉയര്‍ച്ചക്കു കാരണം ഗോമാതാവാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്തായാലും കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോൾ ഉത്തരവ് പിന്‍വലിക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.   

logo
Metro Vaartha
www.metrovaartha.com