സി.പി. രാധ‍ാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു

ബിജെപി പാർലമെന്‍ററി യോഗത്തിലാണ് തീരുമാനം
c.p. radhakrishnan announced as vice president candidate of nda

സി.പി. രാധ‍ാകൃഷ്ണൻ

Updated on

ന‍്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ പ്രഖ‍്യാപിച്ചു. ബിജെപി പാർലമെന്‍ററി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റ രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണർ, പുതുച്ചേരി ലഫ്. ഗവർണർ, തെലങ്കാന ഗവർണറുടെ അധിക ചുമതല തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ആർഎസ്എസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 2003 മുതൽ 2006 വരെ ബിജെപി തമിഴ്നാട് അധ‍്യക്ഷനായിരുന്നു. കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും രണ്ടു തവണ വിജയിച്ചിട്ടുണ്ട്. 1998, 1999 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു വിജയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com