'മത്സരിക്കാൻ സീറ്റ് ലഭിക്കാത്തവർ പാർട്ടി വിടുന്നു'; സിപിഐ സംഘടനാ റിപ്പോർട്ടിൽ വിമർശനം

32 പേജുകളുള്ള 25ാം സിപിഐ പാർട്ടി കോൺഗ്രസിന്‍റെ സംഘടനാ റിപ്പോർട്ടിലാണ് വിമർശനം.
cpi organizational report out

'മത്സരിക്കാൻ സീറ്റ് ലഭിക്കാത്തവർ പാർട്ടി വിടുന്നു'; സിപിഐ സംഘടനാ റിപ്പോർട്ടിൽ വിമർശനം

file

Updated on

ന‍്യൂഡൽഹി: സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. മത്സരിക്കാൻ സീറ്റ് ലഭിക്കാത്തവർ പാർട്ടി വിടുകയാണെന്നും പുരുഷ മേധാവിത്വ പ്രവണത പാർട്ടിയിലുണ്ടെന്നുമാണ് വിമർശനം. 32 പേജുകളുള്ള 25ാം സിപിഐ പാർട്ടി കോൺഗ്രസിന്‍റെ സംഘടനാ റിപ്പോർട്ടിലാണ് വിമർശനം.

പാർട്ടി സ്ഥാനം ഉപയോഗിച്ച് ചിലർ പണം ഉണ്ടാക്കുന്നുവെന്നും സ്ത്രീകൾക്ക് അധികാരം നൽകരുതെന്ന ചിന്ത ചിലർക്ക് ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. പാർ‌ട്ടി നേതൃത്വം സ്വീകരിക്കുന്ന പല തീരുമാനങ്ങളും താഴേതട്ടിൽ നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും ഓരോ പാർട്ടി കോൺഗ്രസിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി തീരുമാനങ്ങളെടുക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നുത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com