കോൺഗ്രസ്-സിപിഐ ധാരണ; തെലങ്കാനയിൽ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റിൽ സിപിഐ മത്സരിക്കും

നേരത്തെ സീറ്റ് ധാരണയിലെത്താത്തതിനെ തുടർന്ന് കോൺഗ്രസ് സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു
കോൺഗ്രസ്-സിപിഐ ധാരണ; തെലങ്കാനയിൽ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റിൽ സിപിഐ മത്സരിക്കും
Updated on

ഹൈദരാബാദ്: തെലങ്കാനയിൽ സിപിഐ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ ധാരണ. ഒരു സീറ്റ് കോൺഗ്രസ് സിപിഐക്ക്‌ നൽകി. കൊത്തഗുഡം മണ്ഡലത്തിൽ നിന്നാണ് സിപിഐ മത്സരിക്കുക. പോനംനേനി സാംബശിവറാവു ആണ് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത്.

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണ് സിപിഐക്ക് നൽകിയത്. നേരത്തെ സീറ്റ് ധാരണയിലെത്താത്തതിനെ തുടർന്ന് കോൺഗ്രസ് സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു. വൈകിട്ട് കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഢിയുമായി സിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് ഒരു സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ധാരണ പ്രഖ്യാപിച്ചത്

logo
Metro Vaartha
www.metrovaartha.com