വൃന്ദ കാരാട്ടിന്‍റെ സന്ദേശ്ഖാലി സന്ദർശനം തടഞ്ഞ് പൊലീസ്|Video

സിപിഎം നേതാവിന്‍റെ സന്ദർശനം പ്രദേശത്ത് നിലവിലുള്ള സമാധാനാന്തരീക്ഷത്തെ തകർക്കുമെന്നാണ് പൊലീസിന്‍റെ നിലപാട്.
വൃന്ദ കാരാട്ട് സന്ദേശ് ഖാലി യാത്രയിൽ
വൃന്ദ കാരാട്ട് സന്ദേശ് ഖാലി യാത്രയിൽ
Updated on

കോൽക്കൊത്ത: സിപിഎം നേതാവ് വൃന്ദ കാരാട്ടിന്‍റെ സന്ദേശ് ഖാലി സന്ദർശനം തടഞ്ഞ് പൊലീസ്. സിപിഎം നേതാവിന്‍റെ സന്ദർശനം പ്രദേശത്ത് നിലവിലുള്ള സമാധാനാന്തരീക്ഷത്തെ തകർക്കുമെന്നാണ് പൊലീസിന്‍റെ നിലപാട്. സന്ദേശ് ഖാലിയിലേക്കു യാത്ര തിരിച്ച വൃന്ദ കാരാട്ടിനെ ധമാഖാലി ഫെറിയിൽ വച്ചാണ് പൊലീസ് തടഞ്ഞത്. സന്ദേശ്ഖാലിയിൽ സമാധാനാന്തരീക്ഷം തകർന്നിരിക്കുകയാണെന്നും ഇനി അവിടെ നീതിക്കു വേണ്ടി പോരാടേണ്ട കാലമാണെന്നും വൃന്ദ പ്രതികരിച്ചു.

സന്ദേശ്ഖാലിയിലേക്കുള്ള യാത്ര തടയുന്നത് ശരിയല്ല ഇതിനെതിരേ പ്രതിഷേധം നടത്തുമെന്നും വൃന്ദ കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൽ ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന നോർത്ത് 24 പർഗാനാസിൽ ദൻസ നദിയാൽ ചുറ്റപ്പെട്ട ചെറുദ്വീപാണ് സന്ദേശ്ഖാലി. തൃണമൂൽ കോൺഗ്രസിന്‍റെ പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖും സംഘവും ഇവിടെ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഭൂമി തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, ആരോപണം ബിജെപിയുടെ രാഷ്‌ട്രീയ തന്ത്രമാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം. പ്രക്ഷോഭം ശക്തമാകുകയും ഗവർണർ സി.വി. ആനന്ദബോസ് ഇടപെടുകയും ചെയ്തതോടെ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാജഹാൻ ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com