

ട്രംപിന്‍റെ കോലം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക് തീപടർന്നു, ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു
ചെന്നൈ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ സിപിഎം പാർട്ടി പ്രവർത്തകൻ മരിച്ചു. തമിഴ്നാട് നാഗപട്ടണത്തിലാണ് ദാരുണസംഭവമുണ്ടായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദര (45)മാണു ചികിത്സയിലിരിക്കെ മരിച്ചത്.
വെനസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 10ന് നടത്തിയ പരിപാടിക്കിടെയാണ് അപകടം. പെട്രോൾ ഒഴിച്ചു ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്കു തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കല്യാണസുന്ദരം തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.