സിപിഎമ്മിനു 'സമ്പൂർണ' പരാജയം

മത്സരിച്ച നാലു സീറ്റിലും പരാജയം. ബാഗേപ്പള്ളിയിലും കെജിഎഫിലും തോറ്റത് കോൺഗ്രസ് സ്ഥാനാർഥിയോട്. ജെഡിഎസ് പിന്തുണയും ഗുണം ചെയ്തില്ല.
സിപിഎമ്മിനു 'സമ്പൂർണ' പരാജയം

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിച്ചത് നാലു സീറ്റിൽ. നാലിടത്തും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. സംസ്ഥാനത്ത് പാർട്ടിക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള ബാഗേപ്പള്ളിയിൽ വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, കോൺഗ്രസ് തരംഗത്തിൽ അടിപതറി.

കേരളത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ജെഡിഎസ് ഇവിടെ സിപിഎമ്മിനു പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ബാഗേപ്പള്ളിയിൽ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

1970ൽ എകെജിയുടെ നേതൃത്വത്തിൽ നടത്തിയ ഭൂസമരത്തോടെയാണ് പാർട്ടിക്ക് ഇവിടെ വേരോട്ടമുണ്ടാകുന്നത്. 1994, 2004 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥി ഇവിടെ വിജയിക്കുകയും ചെയ്തിരുന്നു.

കെജിഎഫ് എന്ന സിനിമയിലൂടെ പ്രശസ്തമായ കോളാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) മണ്ഡലത്തിലും കോൺഗ്രസ് - സിപിഎം നേർക്കുനേർ പോരാണുണ്ടായത്. ഇവിടെ കോൺഗ്രസിന്‍റെ എം. രൂപകല അമ്പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥി പി. തങ്കരാജിനെ ഇവിടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com