
ജോൺ ബ്രിട്ടാസ്
ന‍്യൂഡൽഹി: സിപിഎം രാജ‍്യസഭാ കക്ഷി നേതാവായി എംപി ജോൺ ബ്രിട്ടാസിനെ തെരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര‍്യ സ്ഥാനമൊഴിഞ്ഞതോടെയാണ് ബ്രിട്ടാസിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
നിലവിൽ ഉപനേതാവായ ബ്രിട്ടാസ് മികച്ച പാർലമെന്‍റേറിയനുള്ള പുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പിന്‍റെ ഉപദേശക സമിതി, വിദേശകാര‍്യ സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയിൽ അംഗമാണ് ബ്രിട്ടാസ്.