മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി സിപിഎം

ദഹാനു, കൽവാൻ, സോലാപൂർ സിറ്റി, നാസിക് വെസ്റ്റ്, അകോലെ, കിൻവാട്, പത്രി, മജൽ​ഗാവ്, ദിന്തോരി, ഇ​ഗാത്പുരി, വിക്രം​ഗഡ്, ഷഹാപൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം
cpm is all set to contest alone in 12 seats in maharashtra
മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി സിപിഎം
Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പ് പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടിയിൽ ഭിന്നത ഏറുന്നു. സംസ്ഥാനത്തു 12 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് സിപിഎം എന്നാണ് വിവരം. രണ്ട് മാസങ്ങൾക്ക് മുമ്പാണ് മഹാ വികാസ് അഘാഡിക്കൊപ്പം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയത്. പിന്നീട് ചർച്ചയ്ക്കായി സഖ്യം ക്ഷണിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഡോ. ഉദയ് നാർകർ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിന പത്രത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

ദഹാനു, കൽവാൻ, സോലാപൂർ സിറ്റി, നാസിക് വെസ്റ്റ്, അകോലെ, കിൻവാട്, പത്രി, മജൽ​ഗാവ്, ദിന്തോരി, ഇ​ഗാത്പുരി, വിക്രം​ഗഡ്, ഷഹാപൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം. 2019 തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലാണ് സിപിഐഎം മത്സരിച്ചത്.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും മത്സരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ മഹാവികാസ് അഘാഡി സഖ്യം സീറ്റ് അനുവദിച്ചില്ലെന്നും നാർകർ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യത്തിലെ ആഭ്യന്തര ഏകോപനത്തെയും അദ്ദേഹം വിമർശിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം മത്സരിക്കാനിറങ്ങുന്നത് തങ്ങൾക്ക് തിരിച്ചടിയായേക്കുമെന്നാണ് മഹാവികാസ് അഘാഡിയുടെ വിലയിരുത്തൽ. സിപിഎം മത്സരിക്കാനിറങ്ങുന്നതോടെ ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കാനുള്ള സാധ്യതയുണ്ട്. പത്ത് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്ന് ഞായറാഴ്ച എൻസിപി നേതാവ് ശരദ് പവാർ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് ഒരു മുതിർന്ന ശിവസേന(യു ബി ടി )നേതാവ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com