
മൂന്നു പേർക്ക് പ്രായപരിധിയിൽ ഇളവ്; കേന്ദ്ര കമ്മിറ്റിയിൽ റിയാസില്ല, പകരം സലീഖയുടെ സർപ്രൈസ് എൻട്രി
മധുര: സിപിഎം പാർട്ടി കോൺഗ്രസ് പുരോഗമിക്കുകയാണ്. പ്രായ പരിധി അടക്കമുള്ള കാര്യങ്ങൾ പാർട്ടി കോൺഗ്രസിൽ പരിഗണിച്ചു. 75 വയസിനു മുകളിലുള്ള മൂന്നു പേർക്ക് മാത്രമാണ് പ്രായ പരിധിയിൽ ഇളവ് നൽകിയത്.
പിണറായി വിജയൻ, യൂസഫ് താരിഗാമി, പി.കെ. ശ്രീമതി എന്നിവർക്കാണ് ഇളവ് നൽകിയത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവരെ പ്രായപരിധി മാനദണ്ഡ പ്രകാരം ഒഴിവാക്കി.
അതേസമയം, പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് കേരളത്തിൽ നിന്നു കേന്ദ്ര കമ്മിയിലേക്കെത്തുന്നത്.