മധ്യപ്രദേശിലെ പടക്കനിർമാണ ശാല സ്ഫോടനം; മരണം 11 ആയി; 200 ഓളം പേർക്ക് പരുക്ക്

സ്ഫോടനകാരണം വ്യക്തമല്ല.
cracker factory explosion in madhya pradesh death toll rise to 11
cracker factory explosion in madhya pradesh death toll rise to 11
Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 11 ആയി ഉയർന്നു. 200 ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തിനശിച്ചു.

അതേസമയം സ്ഫോടനകാരണം വ്യക്തമല്ല. 2 കി.മീ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പം കേട്ടു. അപകടത്തിന്‍റെ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com