മധ്യപ്രദേശിലെ പടക്കനിർമാണ ശാലയിൽ വൻ സ്ഫോടനം; 6 മരണം,59 പേർക്ക് പരുക്ക്

മധ്യപ്രദേശിലെ പടക്കനിർമാണ ശാലയിൽ വൻ സ്ഫോടനം; 6 മരണം,59 പേർക്ക് പരുക്ക്

സ്ഫോടനം നടന്ന സ്ഥലലത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്
Published on

ഭോപ്പാൽ: മധ്യപ്രദേശിലെ ഹാർദ ജില്ലയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം. ആറുപേർ മരിക്കുകയും 59 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ നിരവധി വീടുകൾ കത്തിനശിച്ചു.

അതേസമയം സ്ഫോടനകാരണം വ്യക്തമല്ല. സ്ഫോടനം നടന്ന സ്ഥലലത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അപകടത്തിന്‍റെ വിവരങ്ങൾ തോടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com