ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ

സ്വതന്ത്ര മാധ‍്യമ പ്രവർത്തകനും ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകനുമായ റിജാസ് എം. ഷീബ സൈദീഖ് ആണ് അറസ്റ്റിലായത്
criticized operation sindoor malayali journalist arrested

റിജാസ് എം. ഷീബ സൈദീഖ്

Updated on

ന‍്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് മലയാളിയായ മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ. സ്വതന്ത്ര മാധ‍്യമ പ്രവർത്തകനും ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകനുമായ റിജാസ് എം. ഷീബ സൈദീഖ് ആണ് അറസ്റ്റിലായത്.

വ‍്യാഴാഴ്ചയോടെ നാഗ്പൂരിലുള്ള ഒരു ഹോട്ടലിൽ നിന്നുമാണ് റിജാസിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തായ ബിഹാർ സ്വദേശി ഇഷയെ വിട്ടയച്ചു. മേയ് 13 വരെ റിജാസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ വച്ചു നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിനെതിരേ കേസെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com