ചെന്നൈയിൽ മുതലയിറങ്ങി; ഭീതിയിൽ ജനങ്ങൾ | video

വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല റോഡിലൂടെ മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്
crocodile
crocodile video screenshot
Updated on

ചെന്നൈ: മിചൗങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ കനത്ത മഴ. വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മുതല റോഡിലിറങ്ങിയതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്.

മുതല റോഡ് മുറിച്ചു കടക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാർ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇതേ സമയം ഒരു ബൈക്കു മുതലയ്ക്ക് സമീപത്തുകൂടി പോവുന്നതുകാണാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com