ബാരിക്കേഡ് മറികടക്കാൻ ആൾകൂട്ടം ശ്രമിച്ചു; കുംഭമേള അപകടത്തിൽ പ്രതികരിച്ച് യോഗി ആദിത‍്യനാഥ്

സജ്ജീകരണങ്ങളെല്ലാം കൃത‍്യമായിരുന്നുവെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും യോഗി ആദിത‍്യനാഥ് കൂട്ടിച്ചേർത്തു
Yogi Adityanath reacts to Kumbh Mela accident as crowd tries to cross barricade
യോഗി ആദിത‍്യനാഥ്
Updated on

ന‍്യൂഡൽഹി: മഹാകുംഭമേളയിലെ മൗനി അമാവാസി ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥ്. ആൾകൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് യോഗി ആദിത‍്യനാഥ് വ‍്യക്തമാക്കി. പുലർച്ചെ 1 മണിക്കും രണ്ടുമണിക്കുമിടയിൽ വലിയ ജനതിരക്ക് അനുഭവപ്പെട്ടു.

സജ്ജീകരണങ്ങളെല്ലാം കൃത‍്യമായിരുന്നുവെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും യോഗി ആദിത‍്യനാഥ് കൂട്ടിച്ചേർത്തു. സർക്കാർ ഇടപ്പെട്ട് പരുക്കേറ്റവർക്ക് അതിവേഗം ചികിത്സ നൽകിയതായും യോഗി ആദിത‍്യനാഥ് പറഞ്ഞു. എന്നാൽ അതേസമയം കുംഭമേളയിലെ ദുരന്തത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിഐപി സന്ദർശനത്തിൽ മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വീഴ്ചയ്ക്ക് കാരണമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com