z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ല; രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും

എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി താമസിക്കുന്ന ഔദ്യോഗിക വസതിയായ തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒരു മാസത്തിനകം ഒഴിയണമെന്ന് സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയിരുന്നു
z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ല; രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും

ന്യൂഡൽഹി: ലോക്സഭാ പാലർമെന്‍റിൽ നിന്നും അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ z പ്ലസ് സുരക്ഷ വെട്ടിക്കുറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ സ്ഥലത്തേക്ക് താമസം മാറിയാൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സി ആർ പി എഫ് അവലോകനം ചെയ്യും.

എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി താമസിക്കുന്ന ഔദ്യോഗിക വസതിയായ തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒരു മാസത്തിനകം ഒഴിയണമെന്ന് സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് രാഹുൽഗാന്ധി പുതിയ വസതിയിലേക്ക് മാറിയാൽ സുരക്ഷ അവലോകനം ചെയ്യാനാണ് സി ആർ പി എഫ് നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഏത് കാറ്റഗറി സുരക്ഷ നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്താണ് കാറ്റഗറി തീരുമാനിക്കുക. നിലവിൽ രാഹുൽ ഗാന്ധിക്ക് z പ്ലസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്പിജി സുരക്ഷ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സുരക്ഷയാണിത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com