ജാതി അധിക്ഷേപം, മനുഷ‍്യ വിസർജ‍്യം കഴിപ്പിക്കാനും ശ്രമം; ഒഡീഷയിൽ ആദ‍ിവാസി യുവതിക്ക് നേരേ ക്രൂരത

പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കാന്തബൻജി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ഗൗരംഗ് ചരൺ സാഹു പറഞ്ഞു
Caste abuse, attempt to eat human excrement; Cruelty against a tribal woman in Odisha
ജാതി അധിക്ഷേപം, മനുഷ‍്യ വിസർജ‍്യം കഴിപ്പിക്കാനും ശ്രമം; ഒഡീഷയിൽ ആദ‍ിവാസി യുവതിക്ക് നേരേ ക്രൂരത
Updated on

ഭുവനേശ്വർ: ഒഡീഷയിൽ ആദ‍ിവാസി യുവതിക്ക് നേരേ ആക്രമണം. ജാതി അധിക്ഷേപം നടത്തുകയും മനുഷ‍്യ വിസർജ‍്യം ബലംപ്രയോഗിച്ച് കഴിപ്പിക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്തു. നവംബർ 16 ന് ഗ്രാമത്തിലെ കുളത്തിൽ കുളിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. പ്രദേശവാസിയായ അഭയ് ഭാഗ് യുവതിയെ ആക്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

‌തുടർന്ന് യുവതി ബംഗോമുണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അഭയ് ഭാഗ് മനുഷ‍്യ വിസർജ‍്യം നിർബന്ധിച്ച് തീറ്റിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ആക്രമണം തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ അസഭ‍്യം പറയുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

യുവതിയുടെ കൃഷിയിടത്തിൽ ട്രാക്റ്റർ ഉപയോഗിച്ച് പ്രതിയായ അഭയ് ഭാഗ് വിളകൾ നശിപ്പിക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം നടത്തിയതിന്‍റെ പ്രതികാരമാണ് സംഭവമെന്ന് യുവതി ആരോപിക്കുന്നു.

നിലവിൽ പ്രതി ഒളിവിലാണ്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കാന്തബൻജി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ഗൗരംഗ് ചരൺ സാഹു പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ട്രൈബൽ വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com