മണിപ്പൂർ സംഘർഷം: മൊറേയിലെ കർഫ്യൂ ഇളവ് റദ്ദാക്കി

രാവിലെ 6 മുതൽ വൈകിട്ട് 5 വരെയാണ് കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നത്.
Representative image
Representative image
Updated on

ഇംഫാൽ: മണിപ്പൂരിലെ സംഘർഷബാധിത പ്രദേശമായ മൊറേയിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യു ഇളവ് റദ്ദാക്കി സർക്കാർ. ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവിറക്കിയിരിക്കുന്നത്. ദിവസേന രാവിലെ 6 മുതൽ വൈകിട്ട് 5 വരെയാണ് കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നത്.

നഗരത്തിൽ സംഘം ചേരൽ ഉണ്ടാകാൻ ഇടയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇളവ് റദ്ദാക്കിയത്. ഇന്തോ- മ്യാൻമർ അതിർത്തിയോടു ചേർന്ന നഗരമാണ് കുകി വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള മൊറേ.

കർഫ്യു ഇളവ് പ്രഖ്യാപിച്ചതിനു പുരകേ തിങ്കളാഴ്ച വലിയൊരു സംഘം ജനങ്ങൾ ഒരുമിച്ച് മുൻപ് മെയ്തേ വിഭാഗം ഉപയോഗിച്ചു കൊണ്ടിരുന്ന വിപണിയിലെ കടമുറകൾ ശുചിയാക്കിയിരുന്നു. ഇതേതുടർന്നാണ് കർഫ്യു ഇഷവ് പിൻവലിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com