'രാജ‍്യദ്രോഹി, ചതിയൻ': വിക്രം മിസ്രിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണം

മിസ്രിക്കെതിരേയും അദ്ദേഹത്തിന്‍റെ മകൾക്കെതിരേയും സൈബറാക്രമണം ശക്തമാണ്
cyber attack against foreign secretary vikram misri and family

വിക്രം മിസ്രി

Updated on

ന‍്യൂഡൽഹി: ഇന്ത‍്യ - പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ധാരണയായതിനു പിന്നാലെ വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരേ സൈബർ ആക്രമണം. വിക്രം മിസ്രി രാജ‍്യദ്രോഹിയും ചതിയനാണെന്നുമാണ് ചിലരുടെ കമന്‍റുകൾ. മിസ്രിക്കെതിരേയും അദ്ദേഹത്തിന്‍റെ മകൾക്കെതിരേയും സൈബറാക്രമണം ശക്തമാണ്.

അഭിഭാഷകയായ മിസ്രിയുടെ മകൾ, റോഹിംഗ‍്യൻ അഭയാർഥികൾക്ക് നിയമസഹായം ചെയ്തുകൊടുത്തുവെന്ന കാര‍്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. കൂടാതെ ദി വയർ എന്ന മാധ‍്യമസ്ഥാപനത്തെ അനൂകൂലിച്ച്ഴു നിലപാടെടുത്തതും വിമർശനത്തിനിടയാക്കി.

സൈബർ ആക്രമണം ശക്തമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു. സംഭവത്തിൽ‌ വിക്രം മിസ്രിയെ പിന്തുണച്ച് സഹപ്രവർത്തകരും സിവിൽ സർവീസ് ഉദ‍്യോഗസ്ഥരുടെ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com