അയോധ്യ ക്ഷേത്രത്തിന്‍റെ പേരിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

പ്രസാദവിതരണവും ദർശന ബുക്കിങ്ങും ഓൺലൈനായി നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു
അയോധ്യയിൽ നിർമിക്കുന്ന രാമ ക്ഷേത്രത്തിന്‍റെ മാതൃക.
അയോധ്യയിൽ നിർമിക്കുന്ന രാമ ക്ഷേത്രത്തിന്‍റെ മാതൃക.

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പ്. പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാമെന്നും പ്രതിഷ്ഠാദിനത്തിൽ ആദ്യ വിഐപി ദർശനത്തിന് അവസരം നൽകാമെന്നും പറഞ്ഞാണ് തട്ടിപ്പ്. 'റാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ' എന്ന പേരിലുള്ള മൊബൈൽ ആപ് വഴിയാണ് സൈബർ തട്ടിപ്പ്.

അതേസമയം, പ്രസാദവിതരണവും ദർശന ബുക്കിങ്ങും ഓൺലൈനായി നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ധനസമാഹരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തികൾക്കു മാത്രമാണ് പ്രവേശനമെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com