

അക്വാൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, മണിക്കൂറുകൾക്കകം തീരംതൊടും; ഒഡീശയിലും ആന്ധ്രയിലും കനത്ത മഴ!
ന്യൂഡൽഹി: തീരം തൊടുന്നതിന് തൊട്ടുമുൻപ് അക്വാൻ ചുഴലിക്കാറ്റ് ദുർബലമായി. ഒഡീശയിലെ ഗോപാൽപുരത്തിന് സമീപം അതിശക്ത ചുഴലിക്കാറ്റായി അക്വാൻ കരയിൽ പ്രവേശിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. എന്നാൽ കരം തൊടും മുൻപ് അതിതീവ്ര ചുഴലിക്കാറ്റ് സാധാരണ ചുഴലിക്കാറ്റായി മാറിയത് വലിയ ആശ്വാസമായി.
ഒഡീശ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗതിയിലാവും ചുഴലിക്കാറ്റ് കരതൊടുക.
ആഘാതം കുറയ്ക്കുന്നതിനായി ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയും 400-ലധികം രക്ഷാപ്രവർത്തക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 41 ട്രെയിനുകള്‍ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. 6 ജില്ലയിലെ സ്കൂളുകൾ ശനിയാഴ്ച വരെ അടച്ചിടും.