

'ഡിറ്റ് വാ' ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഞായറാഴ്ചയോടെ കരതൊടും
ചെന്നൈ: ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി രൂപപ്പെട്ട ഡിറ്റ് വാ ചുഴലിക്കാറ്റ് നവംബർ 30 ഓടെ കരതൊട്ടേക്കുമെന്ന് വിവരം. തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാവും ആഞ്ഞടിക്കുക. ആദ്യ ഘട്ട മുന്നറിയിപ്പെന്നോണം മേഖലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി മേഖലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തമിഴ്നാട്ടിലെ ഏഴോളം ജില്ലകളിൽ എൻആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ ഭീഷണി ഉയർത്തില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. സംസ്ഥാനത്ത് വ്യാഴാഴ്ച തിരുവനന്തപുരത്ത് മാത്രമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.