ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ തീവ്ര മഴ മുന്നറിയിപ്പ്, സ്കൂളുകൾക്ക് അവധി

ചെന്നൈയിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്
cyclone ditwah tamilnadu schools closed

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ തീവ്ര മഴ മുന്നറിയിപ്പ്, സ്കൂളുകൾക്ക് അവധി

Updated on

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ നിർദേശം. വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്‍റെ ഫലമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായതായാണ് റിപ്പോർട്ടുകൾ.

ചെന്നൈയിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കൂടാതെ, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധിയാണ്. ഡിറ്റ്‌വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി അതിതീവ്ര മഴ തുടരുമെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നും അറിയിപ്പുണ്ട്.

തമിഴ്നാട്ടിൽ 3 പേരാണ് ഇതുവരെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മരിച്ചത്. ചുഴലിക്കാറ്റ് ആഞ്ഞുവീശിയ ശ്രീലങ്കയിൽ മരണം 334 കടന്നു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 370 പേരെ കാണാതായി. രാജ്യത്ത് 12 ലക്ഷം പേരെ ദുരിതം ബാധിച്ചതായാണ് അറിയിപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com