ലാൻഡിങ്ങിനിടെ ചരിഞ്ഞു, നിമിഷങ്ങൾക്കുള്ളിൽ വീണ്ടും പറന്നുപൊങ്ങി; ചുഴലിക്കാറ്റിനിടെ അതിസാഹസിക ലാൻഡിങ് ശ്രമം| video

ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലായിരുന്നു വിമാനത്തിന്‍റെ ലാൻഡിങ്
cyclone fengal indigo aircraft chennai airport landing viral video
ലാൻഡിങ്ങിനിടെ ചരിഞ്ഞു, നിമിഷനേരങ്ങൾക്കുള്ളിൽ വീണ്ടും പറന്നുപൊങ്ങി; ചുഴലിക്കാറ്റിനിടെ അതിസാഹസിക ലാൻഡിങ് ശ്രമം
Updated on

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിച്ച വിമാനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. ശനിയാഴ്ച ഉച്ചയോടെ ഇൻഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിക്കവെ വിമാനം ഇടത്തോട് ചെരിയുകയായിരുന്നു. പിന്നാലെ പറന്നുയരുകയും ചെയ്തു.

ഇൻഡിഗോ വിമാനത്തിന്‍റെ അതിസാഹസിക ലാൻഡിങ്ങിന്‍റെ വീഡിയോയാണ് പ്രചരിക്കുന്നത്. ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലായിരുന്നു വിമാനത്തിന്‍റെ ലാൻഡിങ്. ഈ സമയം ക്രോസ് വിൻഡ് (എതിർ ദിശയിൽ കാറ്റു വീശുന്ന അവസ്ഥ) സംഭവിച്ചതാണ് വിലയിരുത്തൽ.

ലാൻഡിങ്ങിനായി റൺവേയിൽ തൊട്ടതോടെ ഇടത്തോട് ചെരിഞ്ഞ വിമാനം നിമിഷ നേരം കൊണ്ടു തന്നെ ലാൻഡിങ് ശ്രമം ഉപേക്ഷിക്കുകയും പറന്നുയരുകയുമായിരുന്നു. റൺവേയിൽ വെള്ളം തളം കെട്ടി നിന്നിരുന്നതും സ്ഥിതി ദുഷ്കരമാക്കി. ഇതിന് പിന്നാലെ അടച്ച ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചയോടെയാണ് തുറന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com