ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തമിഴ്നാടിന് 944.80 കോടി രൂപയുടെ ധനസഹായം

കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചു
Cyclone Fengal: mha approves Rs 944.80 crore to Tamil Nadu
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തമിഴ്നാടിന് 944.80 കോടി രൂപയുടെ ധനസഹായം
Updated on

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് കേന്ദ്രം 944.80 കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് കേന്ദ്ര വിഹിതമായി അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്. ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചുവെന്നതും പ്രസക്തമാണ്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്. കേന്ദ്ര സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ തുക നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com