ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

എടിഎമ്മിന് സമീപത്തെ വെള്ളക്കെട്ടിൽ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്
cyclone fengal migrant worker electrocuted outside atm body floats flood waters
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
Updated on

ചെന്നൈ: ചെന്നൈയിൽ കമത്ത മഴ‍യിൽ വെള്ളംകയറിയ എടിഎമ്മിൽ നിന്നു പണമെടുക്കാൻ കയറിയ കുടിയേറ്റത്തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന യുവാവാണ് മരിച്ചത്. കനത്ത മഴയിൽ എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുകയായിരുന്നു. തെന്നിവീണത് വൈദ്യുത കമ്പിയിലായതോടെയാണ് അപകടമുണ്ടായത്.

എടിഎമ്മിന് സമീപത്തെ വെള്ളക്കെട്ടിൽ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വടക്കൻ ചെന്നൈയിലെ മുതിയാൽപേട്ടിലെ എടിഎമ്മിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് തീരം തോട്ട ഫെയ്ഞ്ചൻ ചുഴലിക്കാറ്റ് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com