റിമാൽ ചുഴലിക്കാറ്റ് അതിതീവ്രം; ബംഗാളിനും ഒഡീഷയ്ക്കും ഭീഷണി

ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ല
റിമാൽ ചുഴലിക്കാറ്റ് അതിതീവ്രം; ബംഗാളിനും ഒഡീഷയ്ക്കും ഭീഷണി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റിമാൽ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും കേരളത്തിൽ ചലനമുണ്ടാക്കില്ലെന്ന് നിഗമനം.

ശക്തമായ ചുഴലിക്കാറ്റായി ബംഗ്ലാദേശ്- ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം കരതൊടും. പശ്ചിമ ബംഗാളിന്‍റെ തീരപ്രദേശങ്ങളിലും വടക്കൻ ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇത് തിങ്കളാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ചൊവ്വാഴ്ചയോടെ കാറ്റിന്‍റെ ശക്തി കുറയും.

കേരളത്തിലെ മഴ മുന്നറിയിപ്പിൽ ഭേദഗതി വരുത്തി. രണ്ടു ദിവസം മഴ മുന്നറിയിപ്പില്ല. 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. രണ്ടു ദിവസവും യെലോ അലർട്ടാണ്.

അതേസമയം, ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Trending

No stories found.

Latest News

No stories found.