തേജ് ചുഴലിക്കാറ്റ് യെമനിൽ തീരംതൊട്ടു; ഒമാനിൽ കനത്ത ജാഗ്രത

മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് കലാവസ്ഥവകുപ്പിന്‍റെ പ്രവചനം
തേജ് ചുഴലിക്കാറ്റ് യെമനിൽ തീരംതൊട്ടു; ഒമാനിൽ കനത്ത ജാഗ്രത
Updated on

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് യെമൻ തീരത്ത് കരതൊട്ടു. ഇന്നു പുലർച്ചെ 2.30നും 3.30 നുമിടയിൽ അൽ മഹ്റയിലാണ് തേജ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് ഒമാൻ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

മണിക്കൂറിൽ 150 കീലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ദോഫർ ഗവർണറേറ്റിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് കലാവസ്ഥവകുപ്പിന്‍റെ പ്രവചനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com