ഡി. രാജ ജനറൽ ഒഴിഞ്ഞേക്കും; ബിനോയ് വിശ്വം സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിൽ

രാജയ്ക്ക് 75 വയസ് പൂർത്തിയായതിനാൽ പാർട്ടിയിൽ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ‍്യമുയർത്തിയിരുന്നു
d. raja may step down from cpi general secretary

ഡി. രാജ

Updated on

ന‍്യൂഡൽഹി: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഡി. രാജ ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രാജയ്ക്ക് പകരം എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, കേരളത്തിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, രമ കൃഷ്ണ പാണ്ഡെ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

രാജയ്ക്ക് 75 വയസ് പൂർത്തിയായതിനാൽ പാർട്ടിയിൽ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ‍്യമുയർത്തിയിരുന്നു. ഈ സാഹചര‍്യത്തിലാണ് രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകൾ പുറത്തു വരുന്നത്. എന്നാൽ ഇക്കാര‍്യത്തിൽ ഇതുവരെ ഔദ‍്യോഗിക സ്ഥിരീകരണമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com