ദലിത് വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു; പ്രിൻസിപ്പൽ അറസ്റ്റിൽ

കുട്ടികളെക്കൊണ്ട് ടാങ്ക് വൃത്തിയാക്കുന്നതിനെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്
Dalit Students Made To Clean Septic Tank In Karnataka
Dalit Students Made To Clean Septic Tank In Karnataka
Updated on

ബെംഗളുരൂ: കർണാടകയിൽ ദലിത് വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചതിന് പ്രിൻസിപ്പൽ അറസ്റ്റിൽ. കോലാറിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്കുൾ പ്രിൻസിപ്പൽ ഭരതമ്മയാണ് അറസ്റ്റിലായത്. കൂടാതെ സംഭവത്തിൽ ഒരു അധ്യാപകനെയും നാലു കരാർ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കുട്ടികളെക്കൊണ്ട് ടാങ്ക് വൃത്തിയാക്കുന്നതിനെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടിടപെടുകയായിരുന്നു. ശിക്ഷയുടെ ഭാഗമായി നാല് കുട്ടികളെയാണ് സെപ്റ്റിക് ടാങ്കിലിറക്കി കൈകൊണ്ട് വൃത്തിയാക്കിച്ചത്. രാത്രിയിൽ കുട്ടികൾ സ്കൂൾ ബാഗ് ചുമന്ന് മുട്ടിൽ ഇഴഞ്ഞ് നടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com