ബിഹാറിൽ പണിക്കൂലി ചോദിച്ചതിന് ദളിത് യുവാവിന് മർദനവും അധിക്ഷേപവും

ബിഹാറിലെ മുസാഫർപൂരിലെ ചൗപർ മദൻ ഗ്രാമത്തിലാണ് സംഭവം
Dalit youth brutally beaten and abused by farm owner for asking for wages in Bihar
ബിഹാറിൽ പണികൂലി ചോദിച്ചതിന് ദളിത് യുവാവിന് ഫാം ഉടമയുടെ ക്രൂര മർദനവും അധിക്ഷേപവും
Updated on

പട്ന: പണികൂലി ചോദിച്ചതിന് ദളിത് യുവാവിനെ കോഴി ഫാം ഉടമയും മകനും ചേർന്ന് മർദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ബിഹാറിലെ മുസാഫർപൂരിലെ ചൗപർ മദൻ ഗ്രാമത്തിലാണ് സംഭവം. ഫാം ഉടമയും മറ്റ് രണ്ട് പേരും ചേർന്ന് തന്‍റെ മുഖത്ത് തുപ്പുകയും അവരിൽ ഒരാൾ തന്‍റെ മേൽ മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് ഇയാൾ ആരോപിച്ചു. ആരോപണങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഒക്‌ടോബർ നാലിന് മുസാഫർപൂരിലെ ചൗപർ മദൻ ഗ്രാമത്തിൽ രമേഷ് പട്ടേൽ എന്ന ഫാം ഉടമയ്ക്ക് വേണ്ടി കുറച്ചു ദിവസങ്ങളായി ജോലി ചെയ്‌തുവരുകയായിരുന്നു റിങ്കു മാഞ്ചി എന്ന ദിവസക്കൂലിക്കാരൻ. പണിക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് രോഷാകുലനായ പൗൾട്രി ഫാം ഉടമയും കൂട്ടാളികളും ചേർന്ന് മാഞ്ചിയെ മർദിക്കുകയായിരുന്നു. ക്രൂരമായി മർദനമേറ്റ മാഞ്ചി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കേസെടുത്തതായി മുസാഫർപൂർ പൊലീസ് സൂപ്രണ്ട് വിദ്യാ സാഗർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com