കേരളത്തിലെ എൻഡിഎ സ്ഥാനാർഥികളുടെ പണവുമായി ഹവാലക്കാരൻ രാജ്യംവിട്ടു; ആരോപണമുയർത്തി നന്ദകുമാർ

കോൺഗ്രസിന്‍റെ അക്കൗണ്ട് പൂട്ടിച്ചു പണമില്ലാതാക്കി. ഇപ്പോൾ കേരളത്തിൽ ബിജെപിക്കും പണമില്ലാതായിരിക്കുകയാണ്
കേരളത്തിലെ എൻഡിഎ സ്ഥാനാർഥികളുടെ പണവുമായി ഹവാലക്കാരൻ രാജ്യംവിട്ടു; ആരോപണമുയർത്തി നന്ദകുമാർ
Updated on

ന്യൂഡൽഹി: കേരളത്തിലെ എൻഡിഎ സ്ഥാനാർഥിക്ക് നൽകാൻ വേണ്ടി നൂറ് കോടി രൂപയുമായി പുറപ്പെട്ട ഹവാലക്കാരൻ രാജ്യം വിട്ടെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ഓരോ സ്ഥാനാർഥിക്കും അഞ്ച് കോടി രൂപ വീതമായിരുന്നു. എന്നാൽ സംസ്ഥാനത്തെത്തുന്നതിനു മുമ്പ് അയാൾ രാജ്യം വിടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

തന്‍റെ കയ്യിൽ നിന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ വാങ്ങിച്ചെന്നും തിരികെ നൽകിയല്ലെന്നും നന്ദകുമാർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ അനിൽ ആന്‍റണിക്കെതിരെയും ആരോപണവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളടക്കം നിരത്തിയാണ് നന്ദകുമാർ രംഗത്തെത്തിയത്.

എന്‍റെ പണം നൽകണമെന്ന് ശോഭ സുരേന്ദ്രന്‍റെ സന്തത സഹചാരികളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നൽകാമെന്നാണ് പറഞ്ഞത്. കോൺഗ്രസിന്‍റെ അക്കൗണ്ട് പൂട്ടിച്ചു പണമില്ലാതാക്കി. ഇപ്പോൾ കേരളത്തിൽ ബിജെപിക്കും പണമില്ലാതായിരിക്കുകയാണ്. കാരണം കേരളത്തിലേക്കയച്ച പണവുമായി ഹവാലക്കാരൻ രാജ്യം വിട്ടിരിക്കുകയാണ്. ഓരോ സ്ഥാനാർഥിക്കും അഞ്ച് കോടി വീതമാണ് എത്തിച്ചത്. ഇത് എവിടെപ്പോയെന്ന് അന്വേഷിക്കണമെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com