മോഹിനിയാട്ടത്തെ ജനകീയമാക്കിയ നർത്തകി കനക് റെലെ അന്തരിച്ചു

പഠനത്തിലൂടെയും അവതരണത്തിലൂടെയും മോഹിനിയാട്ടത്തെ ജനകീയമാക്കാൻ കനക് റെലെയ്ക്ക് സാധിച്ചു
മോഹിനിയാട്ടത്തെ ജനകീയമാക്കിയ നർത്തകി കനക് റെലെ അന്തരിച്ചു
Updated on

മുംബൈ: മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നർത്തകി കനക് റെലെ അന്തരിച്ചു. കഥകളിയുടേയും മോഹിനിയാട്ടത്തിന്‍റെയും പ്രയോക്താവായ കനക് റെലെ മുംബൈയിൽ വച്ചാണ് അന്തരിച്ചത്. എൺപത്താറു വയസായിരുന്നു. രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ച കലാകാരിയാണ്.

വളരെ ചെറുപ്പത്തിൽ തന്നെ കഥകളി അഭ്യസിച്ചുവെങ്കിലും, ഇരുപത്തെട്ടാമത്തെ വയസിലാണു കനക് മോഹിനിയാട്ട പഠനം തുടങ്ങിയത്. തുടർന്ന് ഈ മേഖലയിൽ ധാരാളം ഗവേഷണം നടത്തി. ഗവേഷണത്തിന്‍റെ ഭാഗമായി കലാമണ്ഡലത്തിലും എത്തിയിരുന്നു. ധാരാളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കനക് റെലെ രചിച്ച പുസ്തകങ്ങൾ പല കലാ വിദ്യാലയങ്ങളിലേയും പാഠപുസ്തകമാണ്.

പഠനത്തിലൂടെയും അവതരണത്തിലൂടെയും മോഹിനിയാട്ടത്തെ ജനകീയമാക്കാൻ കനക് റെലെയ്ക്ക് സാധിച്ചു. മുംബൈ ആസ്ഥാനമായുള്ള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്‌ടറാണ്. കനകിന്‍റെ മരണത്തിലൂടെ നൃത്തതപസ്വിനിയെയാണ് നഷ്ടമായതെന്നു മഹാരാഷ്ട്ര ഗവർണർ രമേഷ് ബായിസ് അനുസ്മരിച്ചു.

Trending

No stories found.

Latest News

No stories found.