ജെൻസിയെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടു, അതോടെ ആ തീരുമാനമെടുത്തു; രാജിയിൽ‌ പ്രതികരിച്ച് ധർമേന്ദ്ര പ്രധാൻ

"എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ നിരാശകളോ ഇതിലില്ല"
days after resigning as education minister dharmendra pradhan first time explain

രാജിക്കത്തിൽ വിശദീകരണവുമായി ധർമേന്ദ്ര പ്രധാൻ

Updated on

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വച്ചതിൽ ആദ്യമായി പ്രതികരിച്ച് ധർമേന്ദ്ര പ്രധാൻ എംപി. ജന്തർമന്തറിൽ വൻ പ്രതിഷേധത്തെ തുടർന്ന് രാജിവച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ധർമേന്ദ്ര പ്രധാന്‍റെ ആദ്യ പ്രതികരണം. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ സംസാരിക്കുക‍യായിരുന്നു അദ്ദേഹം.

"ജെൻസി നമ്മളുടെ കുട്ടികളാണ്. അവരെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് രാജി വയ്ക്കാൻ തീരുമാനിച്ചത്. എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളോ നിരാശകളോ ഇതിലില്ല.

ഇന്ത്യയിൽ പ്രതിവർഷം കുറഞ്ഞത് 2 കോടി കുട്ടികളെങ്കിലും ജനിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 20 കോടി കുട്ടികൾ ജനിച്ചു. ഭാരതത്തെ വിശ്വഗുരു ആക്കുന്നത് അവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജി ഞാൻ തന്നെ സന്നദ്ധത അറിയിക്കുകയായിരുന്നു. ഈ മന്ത്രിസ്ഥാനം എനിക്ക് പ്രധാനപ്പെട്ട ഒന്നായിരുന്നില്ല." എന്നായിരുന്നു ധർമേന്ദ്ര പ്രധാന്‍റെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com