മരിച്ചതായി പ്രഖ്യാപിച്ച 75കാരന്‍ ശവസംസ്കാരത്തിന് തൊട്ടുമുമ്പ് കണ്ണു തുറന്നു!!

വ്യാഴാഴ്ച പുലർച്ച‍യോടെ സ്വകാര്യ ആശുപത്രികളിൽ ഡോക്റ്റർ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.
dead haryana man wakes up before cremation

മരിച്ചതായി പ്രഖ്യാപിച്ച 75കാരന്‍ ശവസംസ്കാരത്തിന് തൊട്ടുമുമ്പ് കണ്ണു തുറന്നു!!

Updated on

ഹരിയാന: യമധർമന് മുന്നിൽ നിന്ന് റിട്ടേൺ ടിക്കറ്റുമായി തിരിച്ചെത്തി ഷേർ സിങ്!. ആശുപത്രി ഡോക്റ്റർമാർ മരിച്ചതായി വിധിയെഴുതിയ 75കാരൻ അന്ത്യകർമങ്ങൾക്കു തൊട്ടുമുമ്പ് കണ്ണു തുറന്ന് എല്ലാവരെയും ഞെട്ടിച്ചു. ഹരിയാനയിലെ യമുനനഗർ ജില്ലയിലാണ് ഈ അത്ഭുത സംഭവം. ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു ഷേർ സിങ്, വ്യാഴാഴ്ച പുലർച്ച‍യോടെ സ്വകാര്യ ആശുപത്രികളിൽ ഡോക്റ്റർ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.

പിന്നാലെ കുടുംബം അദ്ദേഹത്തിന്‍റെ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ശവപ്പെട്ടി ഒരുക്കി, ശവസംസ്കാരത്തിനുള്ള വിറക് കൂട്ടി, ദൂരെ നിന്നെത്തിയവർക്ക് ഭക്ഷണവും ഒരുക്കി. എന്നാൽ ഷേർ സിങ്ങിനെ കർമങ്ങളുടെ ഭാഗമായി കുളിപ്പിക്കുന്നതിന് കട്ടിലിൽ കിടത്തി മൂക്കിലെ ട്യൂബ് നീക്കിയതിനു തൊട്ടുപിന്നാലെ അദ്ദേഹം കണ്ണുകൾ തുറന്ന് ചുമക്കാന്‍ തുടങ്ങി.

ഉടൻ തന്നെ ആളുകൾ അദ്ദേഹത്തിന് കുടിക്കാന്‍ വെള്ളം നൽകിയ ശേഷം ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയി. പരിശോധനയ്ക്കു പിന്നലെ അദ്ദേഹം ആരോഗ്യവാനെന്ന് ഡോക്റ്റർമാർ പ്രഖ്യാപിച്ചു. ഷേർ സിങ്ങിന്റെ അത്ഭുതകരമായ മടങ്ങിവരവിന്‍റെ സ്ന്തോഷത്തിൽ ശവസംസ്കാര ചടങ്ങുകൾക്കായി ഒരുക്കിയ ഭ‍ക്ഷണം കഴിച്ച് ആളുകൾ ആഘോഷപൂർവ്വം തങ്ങളുടെ വീടുകളിലേക്ക് മടങ്ങി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com