തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; 4 പേർ മരിച്ചു

രാവിലെയോടെയാണ് സാത്തൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്
deadly blast at guru star fireworks in tamil nadu
തമിഴ്നാട് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം

ചെന്നൈ: തമിഴ്നാട് വിദുനഗറിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 4 മരണം. നിരവധി പേർക്ക് പരുക്കേറ്റു. രാവിലെയോടെയാണ് സാത്തൂരിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. 2 നിർമ്മാണ യൂണിറ്റുകൾ പൂർണമായും തകർന്നു.

മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അച്ചംകുളം സ്വദേശി രാജ്കുമാറാണ് മരിച്ചവരിൽ ഒരാൾ. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Trending

No stories found.

Latest News

No stories found.