
പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ പരിപാടിക്കിടെ തെക്ക് പടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. സംഭവത്തിൽ 30 ലേറെ പേർക്ക് പരുക്കേറ്റും.
ഇനിയും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ബലൂചിസ്ഥാൻ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.
റാലി കഴിഞ്ഞ് ജനങ്ങൾ മടങ്ങുന്നതിനിടെ പാർക്കിങ് സ്ഥലത്ത് വച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടന്ന സ്ഥലം പൊലീസ് സീൽ ചെയ്തു.