ഭാരത് ജോഡോ യാത്രയിൽ ആർഎസ്എസിനെതിരെ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും പരാതി

ഹരിദ്വാർ കോടതിയിലാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്
ഭാരത് ജോഡോ യാത്രയിൽ ആർഎസ്എസിനെതിരെ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും പരാതി
Updated on

ഹരിദ്വാർ: അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും പരാതി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഷ്ട്രീയ സ്വയം സേവ സംഘിനെ ( ആർഎസ്എസ് ) ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കൗരവർ എന്നു വിശേഷിപ്പിച്ചു എന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഹരിദ്വാർ കോടതിയിലാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.

ആർഎസ്എസ് പ്രവർത്തകനായ കമൽ ബദോരിയയാണു മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. കേസ് ഏപ്രിൽ പന്ത്രണ്ടിനു പരിഗണിക്കും. ഇതു സംബന്ധിച്ചു രാഹുൽ ഗാന്ധിക്ക് വക്കീൽ നോട്ടിസ് അയച്ചുവെങ്കിലും പ്രതികരണമുണ്ടായില്ലെന്നു കമൽ ബദോരിയ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com