10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ 19 കാരന് വധശിക്ഷ

സംഭവം നടന്ന് 62 ദിവസത്തിനകം പ്രതിക്ക് വധശിക്ഷ
death sentenced 19-year-old for rape murder minor in bengal
10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ 19 കാരന് വധശിക്ഷ
Updated on

കൊല്‍ക്കത്ത: 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരന് വധശിക്ഷ. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുത്തിയ മൊസ്തകിന്‍ സര്‍ദാര്‍ (19) എന്നയാളെയാണ് പൊലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 5 നാണ് പശ്ചിമബംഗാളിൽ മഹിഷ്മാരി ഗ്രാമത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ട്യൂഷനു പോയ കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

വീട്ടിലെത്തിക്കാമെന്നും ഐസ് ക്രീം വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനം ചെയ്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചോദ്യം ചെയ്തതിന് പിന്നാലെ പ്രതി കുറ്റം ചെയ്‌തെന്ന് സമ്മതിക്കുകയും പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമായിരുന്നു.

സംഭവം വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും പ്രദേശവാസികള്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ 31 ദിവസത്തിനകം പൂര്‍ത്തിയാക്കുകയും ചെയ്തു. സംഭവം നടന്ന് 62 ദിവസത്തിനകം പ്രതിക്ക് വധശിക്ഷ ഉത്തരവിടുകയും അതിവേഗ നീതി നടപ്പാക്കിയതിൽ മുഖ്യമന്ത്രി മമത ബാനർജി പ്രശംസിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com