രൺവീർ സിങ്ങിനും രോഹിത് ഷെട്ടിക്കും ബിഷ്ണോയി സംഘത്തിൽ നിന്നും വധഭീഷണി

രൺവീറിനെ കൂടാതെ അദ്ദേഹത്തിന്‍റെ മുഴുവൻ ജീവനക്കാരെയും വധിക്കുമെന്നാണ് ഭീഷണി
death threat against ranveer singh and rohit shetty by lawrence bishnoi gang

രൺവീർ സിങ്, രോഹിത് ഷെട്ടി

Updated on

ന‍്യൂഡൽഹി: ബോളിവുഡ് താരമായ രൺവീർ സിങ്ങിനും സംവിധായകൻ രോഹിത് ഷെട്ടിക്കും ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്നും വധഭീഷണി.

ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഹരി ബോക്സർ എന്ന വ‍്യക്തിയിൽ നിന്നും ശബ്ദരേഖയായിട്ടാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രൺവീറിനെ കൂടാതെ അദ്ദേഹത്തിന്‍റെ മുഴുവൻ ജീവനക്കാരെയും വധിക്കുമെന്നാണ് ഭീഷണി. അടുത്തിടെ കോടികൾ ആവശ‍്യപ്പെട്ട് ബിഷ്ണോയി സംഘത്തിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടായിരിക്കുന്നത്. നേരത്തെ നൽകിയ വാഗ്ദാനത്തിൽ നിന്നും രൺവീർ പിന്മാറിയതാണ് ഭീഷണിക്കു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com