If you want to live, you must apologize at the temple, or pay five crores of rupees; Death threat against Salman Khan again
സൽമാൻ ഖാൻ

ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിൽ വച്ച് മാപ്പ് പറയണം, അല്ലെങ്കിൽ അഞ്ച് കോടി രൂപ വേണം; സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്നാണ് ഭീഷണി
Published on

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. കൃഷ്ണമൃഗത്തെ കൊന്നതിന് താരം ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നാണ് ആവശ‍്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്നാണ് ഭീഷണി. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് തിങ്കളാഴ്ച മുംബൈ പൊലീസ് ട്രാഫിക്ക് കൺട്രോൾ റൂമിന്‍റെ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.

'സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങളുടെ ബിഷ്‌ണോയി സമുദായത്തോട് ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം. അല്ലെങ്കിൽ 5 കോടി രൂപ നൽകണം. അവൻ അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അവനെ കൊല്ലും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്' സന്ദേശത്തിൽ പറയുന്നു.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതായും സൽമാൻ ഖാന്‍റെ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുമായി സന്ദേശത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരുകയാണ്.

logo
Metro Vaartha
www.metrovaartha.com