കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദിയെ കൊല്ലും; പ്രധാനമന്ത്രിക്ക് വധഭീഷണി

കയ്യില്‍ വാളും പിടിച്ചുകൊണ്ടായിരുന്നു ഭീഷണി സന്ദേശം
Narendra Modi
Narendra Modi file

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി. കർണാടക സ്വദേശിയായ മുഹമ്മദ് രശൂൽ കഡ്ഡാരെ എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരേ യാദ്ഗിരി സുർപുർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചുകൊണ്ടായിരുന്നു ഭീഷണി സന്ദേശം.

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐപിസി 505 (ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com