നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി സമീർ വാങ്കഡെ

അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്ന് വാങ്കഡെ ആവശ്യപ്പെട്ടു
നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി സമീർ വാങ്കഡെ
Updated on

മുംബൈ: നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മുൻ സോണൽ മേധാവി സമീർ വാങ്കഡെയാണ് പരാതി നൽകിയത്.

വാങ്കഡെ മാധ്യമശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നുമുള്ള രാഖിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്. അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്ന് വാങ്കഡെ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com