രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ്: ഗുജറാത്ത് ഹൈക്കോടതിയിൽ ഇന്ന് അന്തിമ വാദം

അപ്പീലിൽ ഇന്ന് തന്നെ വിധി പറയാൻ സാധ്യത. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നും രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിക്കെതിരായ 
അപകീർത്തി കേസ്:  ഗുജറാത്ത് ഹൈക്കോടതിയിൽ ഇന്ന് അന്തിമ വാദം
Updated on

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ അന്തിമ വാദം ഇന്ന്. ജസ്റ്റിസ് ഹേമന്ദ് പ്രചകാണ് വാദം കേൾക്കുന്നത്. അപ്പീലിൽ ഇന്ന് തന്നെ വിധി പറയാനും സാധ്യതയുണ്ട്.

ശനിയാഴ്ച രാഹുലിന്‍റെ വാദം കേട്ട കോടതി എതിർഭാഗത്തിന് മറുപടി നൽകാൻ സമയം അനുവദിക്കുകയായിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നും രാഹുലിനുവേണ്ടി ഹാജരായ വക്കീൽ ആവശ്യപ്പെട്ടു. അതേസമയം, പ്രസ്താവനകൾ നടത്തുമ്പോൾ രാഹുൽ തന്‍റെ സ്ഥാനം മറക്കാൻ പാടില്ലായിരുന്നുവെന്ന് കോടതി പരാമർശിച്ചിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം ഉയർത്തിയത്. 'എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്' എന്ന പരാമർശത്തിനിരെയാണ് ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകിയത്. കോടതി ശിക്ഷിച്ചതിനു പിന്നാലെ രാഹുലിനെ ലോക്സഭാംഗത്യത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കുകയോ ശിക്ഷ ഇളവ് നൽകുകയോ ചെയ്താൽ എം പി സ്ഥാനം തിരികെ ലഭിക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com