തമിഴ് നടൻ വിശാലിനെതിരെ അപകീർത്തികരമായ വീഡിയോ; യൂട്യൂബ് ചാനലുകൾക്കും കേസ്

താരസംഘടനയായ നടികർ സംഘത്തിന്‍റെ പ്രസിഡന്‍റ് നാസർ നൽകിയ പരാതിയിലാണ് നടപടി.
defamatory video against Tamil actor Vishal; Case filed against YouTube channels
ടൻ വിശാൽ
Updated on

ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്.

താരസംഘടനയായ നടികർ സംഘത്തിന്‍റെ പ്രസിഡന്‍റ് നാസർ നൽകിയ പരാതിയിലാണ് നടപടി. മദഗദരാജ എന്ന ചിത്രത്തിന്‍റെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ വിശാൽ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണ് സംഭവത്തിന് ആധാരം.

പനി ബാധിതനായതിനാൽ തളർച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീർത്തികരമായ രീതിയിൽ യൂട്യൂബ് ചാനലുകൾ വാർത്ത നൽകുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിശാൽ വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com