അയോധ്യ പ്രതിഷ്ഠ: അവധി ഉത്തരവ് വിവാദത്തിൽ; തീരുമാനം പിൻവലിച്ച് എയിംസ്

ഡല്‍ഹി എയിംസിനെ കൂടാതെ ഭുവനേശ്വറിലെ എയിംസും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു
Delhi Aiims
Delhi Aiims

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് 22 ന് ഉച്ച‍യ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച ഉത്തരവ് പിൻവലിച്ച് ഡൽഹി എയിംസ്. അവധി ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. രോഗികൾക്ക് ഉണ്ടാകാനിടയുള്ള അസൗകര്യം കണക്കിലെടുത്താണ് അവധിക്കുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് അറിയിപ്പ്. നാളെ ഒപി വിഭാഗം ഉൾപ്പെടെ പതിവുപോലെ പ്രവർത്തിക്കുമെന്നും അറിയിച്ചു.

ഡല്‍ഹി എയിംസിനെ കൂടാതെ ഭുവനേശ്വറിലെ എയിംസും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പടെ രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു.

അതേസമയം, പുതുച്ചേരിയിലെ ജിപ്മർ ആശുപത്രിയിൽ അവധി പ്രഖ്യാപിച്ചതിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നെങ്കിലും, രോഗികൾക്ക് ബുദ്ധിമുട്ടു വരാതെ നോക്കുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പ് ഹൈക്കോടതി അംഗീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com