ഡൽഹിയിൽ വായൂ മലിനീകരണ തോത് ഗുരുതരാവസ്ഥയിൽ; വരും ദിവസങ്ങളിൽ അതീവ ഗുരുതരമാവുമെന്ന് റിപ്പോർട്ട്

മലിനീകരണം കുറയ്ക്കാൻ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്
delhi air deteriorates to very poor
ഡൽഹിയിൽ വായൂ മലിനീകരണ തോത് ഗുരുതരാവസ്ഥയിൽ
Updated on

ന്യൂഡൽഹി: ഡൽഹിയിൽ വായൂ മലിനീകരണ തോത് ഗുരുതരാവസ്ഥയിൽ. ശരാശരി വായു ഗുണനിലവാര സൂചിക 328 ൽ എത്തി. മലിനീകരണം കുറയ്ക്കാൻ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

കാറ്റിന്‍റെ ​ഗതി അനുകൂലമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വളരെ മോശം അവസ്ഥയിൽ നിന്ന് വായു​ഗുണനിലവാരം മെച്ചപ്പെട്ട് ​ 300 ന് താഴെയെത്തിയിരുന്നു. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങൾ തീയിടുന്നത് വർധിച്ചതും ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്.

വരും ദിവസങ്ങളിൽ വായു മലിനീകരണ തോത് 400 കടക്കുമെന്നാണ് സൂചന. ഇത് വളരെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും. മലിനീകരണ തോത് ഏറ്റവും രൂക്ഷമായ 13 ഹോട്സ്പോട്ടുകളിൽ ഡ്രോൺ നിരീക്ഷണം ഉടൻ തുടങ്ങുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com