

വായു മലിനീകരണം രൂക്ഷം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉള്ളത്.
362 ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിവാരത്തിന്‍റെ തോത്.
അതേസമയം വായു മലിനീകരണം രൂക്ഷമായതോടെ തിങ്കളാഴ്ച ഡൽഹി സർക്കാർ, സർക്കാർ-സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.